Skip to main content

പൊതു തെളിവെടുപ്പ് ആഗസ്റ്റ് 6ന്

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ച വിവിധ ഉപഭോക്ത്യ വിഭാഗങ്ങളിൽ നിന്ന് വൈദ്യുതി നിയമം 2003 ലെ വകുപ്പ് 46-ഉം കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ്2014ലെ റഗുലേഷൻ 32(2)-ഉം പ്രകാരം ഈടാക്കേണ്ട per kVA/kW നിരക്കുകൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പെറ്റീഷന്മേലുള്ള (ഒപി നമ്പർ 34/2026) പൊതുതെളിവെടുപ്പ് ആഗസ്റ്റ് 6ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 മണിക്ക് നടക്കും.

സംസ്ഥാനത്തിന്റെ്‌ വിവിധ ഭാഗങ്ങളിലുള്ള പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി പൊതുതെളിവെടുപ്പ് ഹൈബ്രിഡ് രീതിയിൽ നടത്തുവാനായി കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മീഷൻ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് മുഖേന ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വൈകുന്നേരം 5 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന രീതി (നേരിട്ട് / ഓൺലൈൻ) വ്യക്തമായി രജിസ്‌ട്രേഷൻ ഫോമിൽ നൽകണം. പൊതുതെളിവെടുപ്പിൽ പങ്കെടുക്കേണ്ട സമയംലിങ്ക് എന്നിവ രജിസ്‌ട്രേഷൻ ഫോമിൽ നൽകിയ ഇ-മെയിൽ /വാട്ട്‌സ്ആപ്പ് മുഖാന്തരം അറിയിക്കും. കൂടുതൽവിവരങ്ങൾക്ക്www.erckerala.org, ഹെൽപ്പ്‌ഡെസ്‌ക് നമ്പർ: 0471-2735544.

പി.എൻ.എക്‌സ്. 2874/2026

date