Skip to main content

കേരള സാഹിത്യ അക്കാദമി സന്ദര്‍ശനം

കേരള സാഹിത്യ അക്കാദമിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ മന്ത്രി അക്കാദമിയിലെ ലളിതാംബിക അന്തര്‍ജനം സ്മാരക ഗ്രന്ഥശാലയും പുസ്തകശാലയും സന്ദര്‍ശിക്കുകയും ജീവനക്കാരുമായി സംവദിക്കുകയും ചെയ്തു. രാജന്‍ ജെ. പല്ലന്‍ എം.എല്‍.എ, സാഹിത്യ അക്കാദമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മാനേജര്‍ പി.കെ. മിനി,  പബ്ലിക്കേഷന്‍ ഓഫീസര്‍ നയനതാര തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

മികച്ച രീതിയില്‍ അക്കാദമികളെ നയിക്കാന്‍ കഴിവുള്ള ഭരണസമിതികള്‍ അധികം വൈകാതെ നിലവില്‍ വരുമെന്നും ഉചിതമായ വ്യക്തികളെ തിരഞ്ഞെടുത്തു ഭരണസമിതികളില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അക്കാദമികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമയാസമയങ്ങളില്‍ ഇടപെടലുകളുണ്ടാകും. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ ഉള്‍പ്പെട്ട സാംസ്‌കാരിക മൂലധനമാണ് തൃശൂര്‍ ജില്ല.  അക്കാദമികളുടെ നല്ല രീതിയിലുളള നടത്തിപ്പിന് സര്‍ക്കാറിന്റെ പിന്തുണ മന്ത്രി ഉറപ്പ് നല്‍കി. സാംസ്‌കാരികവകുപ്പ് മുഖ്യമന്ത്രിയുടെ പിന്തുണ ആവശ്യപ്പെടും.  അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനങ്ങളുടെ സാംസ്‌കാരികമായ ഉന്നമനത്തിനുള്ള ജനകീയമായ ഇടപെടലുകള്‍ നടത്തുന്നതിനും സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

date