Post Category
ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സർക്കാർ മെഡിക്കൽ കോളേജിലും, സ്വാശ്രയ കോളേജുകളിലും നടത്തുന്ന എം.എസ്.സി. (എം.എൽ.റ്റി.) കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ടോക്കൺ ഫീ ആഗസ്റ്റ് 4 നകം ഒടുക്കണം. ടോക്കൺ ഫീ ഒടുക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ആഗസ്റ്റ് 3 വരെ. അലോട്ട്‌മെന്റ് ലഭിച്ചവർ ഇപ്പോൾ ഒരു കോളേജിലും അഡ്മിഷൻ എടുക്കേണ്ടതില്ല. പ്രവേശനത്തിനുള്ള തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in
പി.എൻ.എക്‌സ്. 2994/2026
date
- Log in to post comments