Skip to main content

അറിയിപ്പുകള്‍

സ്‌പോട്ട് അഡ്മിഷന്‍

ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ എം.എഡ് സീറ്റൊഴിവിലേക്ക് ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9447476855

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയില്‍ ദിവസവേതനത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് നാലിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. പരമാവധി 89 ദിവസത്തേക്കാണ് നിയമനം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് (എല്‍.എം.വി), ആധാര്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2768075

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് കുന്ദമംഗലം പ്രോജക്ട് പരിധിയിലെ പെരുവയല്‍, പെരുമണ്ണ, കുരുവട്ടൂര്‍, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലെ 184 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
ഓഗസ്റ്റ് 10 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനിലുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നേരിട്ടോ 9188959869 നമ്പറിലോ ബന്ധപ്പെടാം. 

ലേലം 

വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്‌സ് കോമ്പൗണ്ടിലെ വെള്ളയില്‍ മത്സ്യഭവന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റിയ പഴയ ഡ്രൈവേഴ്‌സ് ക്വാര്‍ട്ടേഴ്സിലെ വസ്തുക്കള്‍ ഓഗസ്റ്റ് 11ന് രാവിലെ 11ന് ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 8547447508

റീ ടെണ്ടര്‍ ക്ഷണിച്ചു

മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന് കീഴില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ നീര്‍ത്തടാധിഷ്ടിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തുലാത്തുനട നീര്‍ത്തടത്തില്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495 2370790

സീറ്റൊഴിവ്

വളയം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.സി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0496 2461263, 9446014805, 9497695295.

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്സിലേക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. ഫോണ്‍: 9526415698, 8086415698.

സ്‌പോട്ട് അഡ്മിഷന്‍

തിരുവമ്പാടി ഗവ. ഐ.ടി.ഐയില്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ രേഖകളുമായി എത്തണം. ഫോണ്‍: 0495 2254070.

ചെയിന്‍ സര്‍വേ കോഴ്സ്

സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴില്‍ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍വേ സ്‌കൂളില്‍ ആരംഭിക്കുന്ന മൂന്ന് മാസത്തെ ചെയിന്‍ സര്‍വേ കോഴ്സിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം പ്രവൃത്തി ദിവസങ്ങളില്‍ സര്‍വേ സ്‌കൂളില്‍നിന്നും dslr.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.  ആഗസ്റ്റ് 10 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0495 2371554, 9961801225.

പി.ജി സീറ്റൊഴിവ്

കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ ഒന്നാംവര്‍ഷ എം.എ ഇകണോമിക്‌സ്, എം.കോം, എം.എസ്.സി സുവോളജി കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏകജാലകം വഴി പി.ജി ക്യാപ് രജിസ്റ്റര്‍ ചെയ്തവര്‍ അപേക്ഷാ ഫോം ഓഗസ്റ്റ് നാലിന് മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9188900234, 9447125107.

വ്യാജമദ്യം തടയല്‍: ജനകീയ സമിതി യോഗം 11ന് 

വ്യാജമദ്യ നിര്‍മാണം, വിതരണം, വിപണനം എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ സമിതി യോഗം ഓഗസ്റ്റ് 11ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷയാകും.

സമ്മതപത്രം സമര്‍പ്പിക്കണം

രാജ്യ സൈനിക ബോര്‍ഡ് പുതിയ നോണ്‍ ഒഫീഷ്യല്‍ പാനല്‍ തയാറാക്കുന്നതിന് ഓഫീസര്‍, ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍, നോണ്‍ കമീഷന്‍ഡ് ഓഫീസര്‍ എന്നിവര്‍ ബയോഡേറ്റ, സമ്മതപത്രം എന്നിവ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2771881.

date