Skip to main content

അറിയിപ്പുകൾ

 

ടെന്‍ഡര്‍ ക്ഷണിച്ചു 

 

സംസ്ഥാന കര്‍ഷക ദിനാഘോഷത്തിന്റ  ഉദ്ഘാടനത്തോടനുബന്ധിച്ച്  ആഗസ്റ്റ് 9 നു കളമശ്ശേരി ആഷിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവ  നല്‍കുന്നതിനുള്ള  ടെന്‍ഡര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെന്‍ഡറുകള്‍ ആഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 2.30 മണിക്ക് മുന്‍പായി കാക്കനാട് ജില്ലാ കൃഷി ഓഫീസില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 422224

 

 യുവജന കമ്മീഷന്‍  അദാലത്ത് ഇന്ന് 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ഇന്ന് (ജൂലൈ 31) രാവിലെ 11 മണി മുതല്‍ എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471-2308630.

 

 ഉജ്ജ്വല ബാല്യം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു 

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യം സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറുവയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു നല്‍കുന്ന  ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്  എറണാകുളം ജില്ലയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ജില്ലയില്‍ നാലു പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക.
 അനിതരസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ച കുട്ടികളെയാണ് ഉജ്ജ്വലബാല്യം പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി കുട്ടികളെ 6 -11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാ ഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗത്തിലേയും ഓരോ കുട്ടിക്ക് പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും 25000 രൂപ വീതവും നല്‍കും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗത്തിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും 25000 രൂപ വീതവും നല്‍കും.

2025 ജനുവരി ഒന്നുമുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.  ഇതുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കേണ്ടതാണ്. 

പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ കരസ്ഥമാക്കിയ കട്ടികളെ അവാര്‍ഡിന് പരിഗണിക്കുന്നതല്ല. ഒരു തവണ ഉജ്ജ്വബാല്യം പുരസ്‌കാരം കിട്ടിയ കുട്ടിയെ പരിഗണിക്കുന്നതല്ല. 

അപേക്ഷ ഫോറം www.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ 2026 സെപ്റ്റംബര്‍ 10 തീയതി വൈകിട്ട് അഞ്ചു മണിക്കകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് 682030 ഫോണ്‍ നമ്പര്‍ 0484 2959177.

 

ക്വട്ടേഷൻ ക്ഷണിച്ചു 

 

വനിതാ, ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വടവുകോട് ഐ സി ഡി എസ് പ്രോജക്ടിലെ ഐക്കരനാട് പഞ്ചായത്തിലെ 21 അങ്കണവാടികളിലെ പ്രീ-സ്കൂൾ ഗുണഭോക്താക്കൾക്ക് മുട്ട വിതരണം ചെയ്യുന്നതിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി/സമയം: 2026 ആഗസ്റ്റ് നാല് പകൽ ഒരു മണി.

ക്വട്ടേഷനുകൾ തുറക്കുന്ന തീയതി/സമയം: 2026 ആഗസ്റ്റ് നാല് പകൽ മൂന്ന് മണി.

ക്വട്ടേഷനുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വടവുകോട് ഐസിഡിഎസ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. 0484 2730320, ഇമെയിൽ: vadavucode155@gmail.com.

 

ക്വട്ടേഷൻ ക്ഷണിച്ചു

 

വടവുകോട് ഐ സി ഡി എസ് പ്രോജക്ടിലെ ഐക്കരനാട് പഞ്ചായത്തിലെ 21 അങ്കണവാടികളിലെ പ്രീ-സ്കൂൾ ഗുണഭോക്താക്കൾക്ക്  മുട്ട വിതരണം ചെയ്യുന്നതിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി/സമയം: 2026 ആഗസ്റ്റ് നാല് പകൽ ഒരു മണി.
ക്വട്ടേഷനുകൾ തുറക്കുന്ന തീയതി: 2026 ആഗസ്റ്റ് നാല് പകൽ മൂന്നു മണി.ക്വട്ടേഷനുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വടവുകോട് ഐസിഡിഎസ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.ഫോൺ: 0484 2730320, ഇ - മെയ്ൽ vadavucode155@gmail.com.

 

വയോജന കമ്മീഷൻ സിറ്റിംഗ് 

 

വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും വയോജന പുനരധിവാസം സാധ്യമാക്കുന്നതിനും കമ്മീഷന് ലഭിച്ച പരാതികളിൽ സിറ്റിംഗ് നടത്തുന്നതിനും വയോജനങ്ങളിൽ നിന്നും പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിനും  ആഗസ്റ്റ് നാലിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ എറണാകുളം കളക്ടറേറ്റ് ഹാളിൽ വയോജന കമ്മീഷൻ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും കമ്മീഷൻ നേരിട്ട് സ്വീകരിക്കും.

date