Post Category
പഴയ സാമഗ്രികൾ ലേലം ചെയ്യുന്നു
എരുമപ്പെട്ടി ഐ.ടി.ഐയിലെ കെട്ടിട നിർമാണ വേളയിൽ എടുത്തുമാറ്റിയ പഴയ ഫ്രണ്ട് ഗേറ്റ്, പ്ലംബർ ട്രേഡിലെ വർക്ക്ഷോപ്പ് വേസ്റ്റുകൾ, പ്രാക്ടിക്കൽ ക്ലാസിന്റെ പഴയ റോളിങ് ഷട്ടർ തുടങ്ങിയ സാമഗ്രികൾ പരസ്യമായി ലേലം ചെയ്യുന്നു. ഓഗസ്റ്റ് 20-ന് രാവിലെ 11-ന് എരുമപ്പെട്ടി ഐ.ടി.ഐയിൽ പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ലേലം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ എരുമപ്പെട്ടി ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0488-5262777.
date
- Log in to post comments