Post Category
ലഹരിമുക്ത സന്ദേശവുമായി മിനി മാരത്തോൺ: പോസ്റ്റർ പ്രകാശനം ചെയ്തു
ലഹരിമുക്ത ഭാരതം (നഷാ മുക്ത് ഭാരതം) എന്ന സന്ദേശമുയർത്തി മരട് മൂത്തേടൻ സെന്റ് മേരീ മഗ്ദലേന പള്ളിയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ദൈവദാസൻ ഫാ. ജോർജ് വാകയിൽ മിനി മാരത്തോൺ സീസൺ 5'-ന്റെ പോസ്റ്റർ ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രകാശനം ചെയ്തു.
ചടങ്ങിൽ വികാരിയും കമ്മറ്റി ചെയർമാനുമായ ഫാ. ഷൈജു തോപ്പിൽ അധ്യക്ഷത വഹിച്ചു. ഒക്ടോബർ 18-നാണ് മാരത്തോൺ നടക്കുന്നത്.
ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ജെ ജോൺ ജോഷി , എൻ.എം.ബി.എ കോർഡിനേറ്റർ ഫാത്തിമ പള്ളി കമ്മിറ്റി പ്രതിനിധികളായ ഡെന്നിസ് പീറ്റർ, റോയ് മറ്റമ്മേൽ, ഷീബ ജിമ്മി മറ്റമ്മേൽ, സാംസൺ കളത്തിപ്പറമ്പിൽ, ബിനു പോൾ, റിച്ചാർഡ് പീറ്റർ, ബാബു ജോൺ, അഡ്വ. ആൻസലാം, മാർട്ടിൻ കൂട്ടെഴത്ത്, മാർട്ടിൻ ആന്റണി, ജിതിൻ എം.കെ, പി.ഡി മാർട്ടിൻ, ജോസഫ് സാവിയോ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments