Skip to main content

എം.ബി.എ പ്രവേശനം

തിരുവനന്തപുരം  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം)  ബാച്ചിലെ പ്രവേശനത്തിന് ഓഗസ്റ്റ് 11ന്  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കൊട്ടാരക്കര അവനൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ അഭിമുഖം നടത്തും. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ്‌സംവരണമുണ്ട്. എസ്.സി./എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യം.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം.   വിവരങ്ങള്‍ക്ക്:  www.kicma.ac.in   ഫോണ്‍: 7994745316, 8547618290.
 

date