കഴക്കൂട്ടം വനിതാ ഗവ. ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ
കഴക്കൂട്ടം വനിതാ ഗവ. ഐ ടി ഐ യിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും ബന്ധപ്പെട്ട സംവരണ വിഭാഗത്തിൽപ്പെട്ടവരുമായ ഉദ്യോഗാർഥികൾ ഓഗസ്റ്റ് 11ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാളിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
കോസ്മറ്റോളജി, ഇലക്ട്രോണിക്സ് മെക്കാനിക്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സർവേയർ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ. കോസ്മറ്റോളജി ഒഴിവ് മുസ്ലിം വിഭാഗത്തിനും, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ഒഴിവ് ക്രിസ്ത്യൻ വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി വിഭാഗത്തിനും, ഇലക്ട്രോണിക്സ് മെക്കാനിക് ഒഴിവ് EWS വിഭാഗത്തിനും, സർവേയർ ഒഴിവ് ധീവര വിഭാഗത്തിനും, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ഒഴിവ് പൊതുവിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട സംവരണ വിഭാഗത്തിൽ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ചട്ടപ്രകാരം മറ്റ് വിഭാഗങ്ങളെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ട്രേഡിനനുസരിച്ച് വ്യത്യസ്തമാണ്. വിശദ വിവരങ്ങൾക്ക് 0471 241 8317.
പി.എൻ.എക്സ്. 3129/2026
- Log in to post comments