Skip to main content

പുതിയ പന്നികളുടെ വരവും വിപണനവും നിയന്ത്രിക്കണം

* പ്രാദേശികമായി രോഗങ്ങള്‍  പടരുന്ന സാഹചര്യമുണ്ടായാല്‍  ഫാമുകളിലേയ്ക്ക് പുതിയ പന്നികളെയും പന്നികുഞ്ഞുങ്ങളെയും വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കണം. ഫാമിലേയ്ക്ക് പുതുതായി പന്നികളെ കൊണ്ടുവരുമ്പോള്‍  മുഖ്യഷെഡിലെ പന്നികള്‍ക്കൊപ്പം ചേര്‍ക്കാതെ മൂന്നാഴ്ചയെങ്കിലും മുഖ്യ ഫാം ഷെഡില്‍ നിന്ന് മാറി  പ്രത്യേകം  മാറ്റിപാര്‍പ്പിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.  ബ്രീഡിങ്ങിന് വേണ്ടി ഫാമിലേയ്ക് പുതിയ ആണ്‍പന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്തുകൊണ്ടുപോവുന്നതും തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കണം. വിപണത്തിനായി ഫാമില്‍ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തില്‍ മൂന്നാഴ്ച പ്രത്യേകം മാറ്റിപാര്‍പ്പിച്ച് ക്വാറന്റൈന്‍ നല്‍കുന്നത് രോഗപകര്‍ച്ച തടയും. പന്നിയിറച്ചിയും പന്നിയുല്പന്നങ്ങളും ഫാമിനുള്ളിലേയ്ക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം.

date