Skip to main content

നെല്ല് സംഭരണം: പി.ആർ.എസ് തുക വിതരണം നാളെ മുതൽ; 150 കോടി രൂപ അനുവദിച്ച് സർക്കാർ

 

സപ്ലൈക്കോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള പി.ആർ.എസ് (PRS) തുക വിതരണം നാളെ (ഓഗസ്റ്റ് 14) മുതൽ പുനരാരംഭിക്കും. കർഷകരുടെ കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 150 കോടി രൂപ അനുവദിച്ചതിനെത്തുടർന്നാണിത്.
2025–26 സംഭരണ സീസണിൽ 2026 ജൂലൈ 31 വരെ നൽകിയ എല്ലാ പി.ആർ.എസുകളിലെയും തുകയാണ് നാളെ മുതൽ കർഷകർക്ക് ലഭ്യമാകുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), കനറാ ബാങ്ക് എന്നിവ ഉൾപ്പെടുന്ന ബാങ്ക് കൺസോർഷ്യം വഴിയാണ് തുക വിതരണം പുനരാരംഭിക്കുന്നത്.

date