Skip to main content

റിസോഴ്സ് പേഴ്സണ്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാല്‍സല്യ ഒ.ആര്‍.സി പദ്ധതിയുടെ അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം  / ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം / ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍. അപേക്ഷയോടൊപ്പം ബയോഡേറ്റ, ജനനത്തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ജില്ല ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട വിലാസത്തില്‍ ഓഗസ്റ്റ് 14 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ ലഭിക്കണം. ഫോണ്‍: 0468 2319998.
 

date