Skip to main content

  ധനസഹായം പദ്ധതി; അപേക്ഷ ക്ഷണിച്ചു

 

പിന്നാക്ക വിഭാഗ വികസന വകുപ്പ്  ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ടതുമായ വിദ്യാര്‍ത്ഥിനികള്‍ക്ക്  പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക്  അപേക്ഷിക്കാം. https://egrantz.kerala.gov.in മുഖേന സെപ്റ്റംബര്‍ 15നകം  അപേക്ഷ ലഭ്യമാക്കണം.   വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഇ-മെയില്‍: bcddklm@gmail.com  ഫോണ്‍ നം-0474-2914417.
 

 

date