Skip to main content

ജൈവവൈവിധ്യ പരിപാലന ബോധവത്കരണ ക്ലാസ്

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 'ജൈവവൈവിധ്യ പരിപാലനം' വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്തല ബി.എം.സി അംഗങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമായി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ഷക്കീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ജയരാജ് അധ്യക്ഷനായി.  വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വാതി സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശെല്‍വന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി.എം. സക്കീര്‍ ഹുസൈന്‍ വിഷയാവതരണം നടത്തി. പരിശീലന സെഷനുകളില്‍ ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി. വിഘേഷ്, സാമൂഹിക ശാസ്ത്രജ്ഞന്‍ എസ്. ഗുരുവായൂരപ്പന്‍, ബി.എം.സി കണ്‍വീനര്‍ മുഹമ്മദ് മൂസ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.

date