Post Category
തീറ്റപ്പുൽകൃഷി: 20 വരെ അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ പദ്ധതിക്കായി ഓഗസ്റ്റ് 20 വരെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.20 സെന്ററിന് മുകളിലേയ്ക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോള കൃഷി പദ്ധതികൾ, പുൽകൃഷിക്കുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന ധനസഹായം, സംഘങ്ങൾക്കു തീറ്റപ്പുല്ല് വിപണനയൂണിറ്റുകൾ നടപ്പാക്കാനുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റു മായി ബന്ധപ്പെടണം.
date
- Log in to post comments