Skip to main content

കാവ് സംരക്ഷകര്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

2026-27 വര്‍ഷത്തില്‍ മലപ്പുറം ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡുകള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. താത്പര്യമുള്ള കാവ് ഉടമകള്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്തംബര്‍ 10-നകം 'അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവത്കരണ വിഭാഗം, മലപ്പുറം' എന്ന വിലാസത്തില്‍ അപേക്ഷിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ച കാവുകളെ വീണ്ടും പരിഗണിക്കുന്നതല്ല. അപേക്ഷാ ഫോറം വകുപ്പിന്റെ വെബ്സൈറ്റില്‍ (www.forest.kerala.gov.in) നിന്നോ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നോ ലഭിക്കും. ഫോണ്‍- 0483 2734803, 8547603857, 8547603864.
 

date