Post Category
പ്രശസ്ത ഛായാഗ്രാഹകൻ ടി. എൻ. കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചിച്ചു.
മലയാള സിനിമയുടെ ആദ്യകാല വളർച്ചയ്ക്ക് പിന്നിൽ ക്യാമറയുമായി സജീവമായി നിന്ന പ്രതിഭയായിരുന്നു ടി. എൻ. കൃഷ്ണൻകുട്ടിയെന്ന് മന്ത്രി അനുസ്മരിച്ചു. ഉദയാ സ്റ്റുഡിയോയുടെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ഉൾപ്പെടെ എഴുപതിലേറെ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മലയാള സിനിമയുടെ ഒരു സുപ്രധാന കാലഘട്ടത്തിന്റെ ദൃശ്യഭാഷ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
അമ്പതോളം പ്രേം നസീർ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച കൃഷ്ണൻകുട്ടി, മമ്മൂട്ടി ആദ്യമായി അഭിനയിച്ച കാലചക്രം എന്ന ചിത്രത്തിന്റെയും ഛായാഗ്രാഹകനായിരുന്നു. കണ്ണൂർ ഡീലക്സ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ദൃശ്യചരിത്രത്തിൽ അദ്ദേഹം സ്വന്തമായൊരു ഇടം അടയാളപ്പെടുത്തി.
അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്രരംഗത്തിന് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments