Skip to main content

ഗതാഗത നിയന്ത്രണം

താനൂർ നഗരസഭയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ച റോഡുകളിൽ റെസ്റ്റോറേഷൻ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. താനാളൂർ-ഒഴൂർ-പാണ്ടിമുറ്റം റോഡിൽ സെപ്റ്റംബർ 17-നും, പാണ്ടിമുറ്റം-വെള്ളിയാമ്പുറം റോഡിൽ സെപ്റ്റംബർ 17 മുതൽ 18 വരെയുമാണ് ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ തിരൂർ-കടലുണ്ടി റോഡ് വഴി പോകണമെന്ന് കേരള ജല അതോറിറ്റി മലപ്പുറം പ്രൊജക്ട് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date