വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 2, 3 തീയതികളില്‍
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല മത്സരങ്ങളുടെ തീയതിയും വേദിയും മാറ്റി. സെപ്റ്റംബര്‍ 24, 25 തീയതികളില്‍ നിലമ്പൂരില്‍ നടത്താനിരുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ 2, 3 തീയതികളില്‍ മലപ്പുറം ഗവ. കോളേജില്‍ നടക്കും. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ക്വിസ്, പ്രസംഗം, ഉപന്യാസ രചനാ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ഡ്രോയിങ്, പെയിന്റിങ്, ഉപന്യാസ മത്സരങ്ങളും മൂന്നിന് ക്വിസ്, പ്രസംഗ മത്സരങ്ങളും നടക്കും. പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി, പോസ്റ്റര്‍ ഡിസൈനിങ്, ഷോര്‍ട്ട് ഫിലിം, ട്രാവലോഗ്, റീല്‍സ് മത്സരങ്ങളുമുണ്ട്. പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ ഒന്നിനകം മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0483 2734803, 9447678519. വെബ്സൈറ്റ്: https://forest.kerala.gov.in.
- Log in to post comments