Skip to main content

മലബാർ സിമന്റ്‌സ് തൊഴിലാളികൾക്ക്  ബോണസ് അനുവദിക്കാൻ ധാരണയായി

ആലപ്പുഴ, പള്ളിപ്പുറം മലബാർ സിമന്റ്‌സ് തൊഴിലാളികൾക്ക് 2025-26 വർഷത്തെ ബോണസ് അനുവദിക്കാൻ ധാരണയായി. ലേബർ കമ്മീഷണറേറ്റിൽ അഡീഷണൽ ലേബർ കമ്മീഷണർ ബീനാമോൾ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സർക്കാരിൽ നിന്നും ആവശ്യമായ തുക അനുവദിക്കുന്നതിനനുസരിച്ച് തൊഴിലാളികൾക്ക് ബോണസ് തുക നൽകും. നിലവിലെ സർക്കാർ ഉത്തരവനുസരിച്ചുള്ള തുകയാണ് വിതരണം ചെയ്യുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ മലബാർ സിമന്റ്‌സ് മാനേജ്‌മെന്റ് പ്രതിനിധികളും വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും ഒപ്പുവെച്ചു. തൊഴിലാളി സംഘടാ പ്രതിനിധികളായ മധു സി. കെ, ദേവദാസ് ജി, കുര്യാച്ചൻ, തോമസ് കെ, സനിൽ കുമാർ, മോഹന ചന്ദ്രൻ, മലബാർ സിമന്റ്‌സ് പ്രതിനിധികളായ രഞ്ജു ലൂക്കോസ്, വേണു ഗോപാൽ ജി, കൊല്ലം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ വിപിൻ ലാൽ, ജില്ലാ ലേബർ ഓഫീസർ (എച്ച് ക്യു) ആർ രജിത എന്നിവർ പങ്കെടുത്തു .

പി.എൻ.എക്‌സ്. 3827/2026

date