*വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കൗണ്‍സിലര്‍ നിയമനം*
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കൗണ്‍സിലിംഗില്‍ പരിചയസമ്പത്തും സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിലൊന്നില്‍ ബിരുദാനന്തര ബിരുദവുമുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. പ്രതിമാസ ഹോണറേറിയം 20,000 രൂപയായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലെ അപേക്ഷയോടൊപ്പം യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 22-ന് രാവിലെ 11.30 ന് വടക്കാഞ്ചേരി എം.ആര്.എസ്. സ്കൂളില്‍ നടത്തുന്ന വാക്- ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04884 235356, 9746562989, 04884 200408.
- Log in to post comments