അറിയിപ്പുകൾ
യോഗ വെൽനെസ് ട്രെയിനർ കോഴ്സ്
പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഹെൽത്ത്കെയർ സെക്ടർ സ്കിൽ കൗൺസിലിന്റെ സഹകരണത്തോടെ യോഗ വെൽനെസ് ട്രെയിനർ കോഴ്സ് ആരംഭിക്കുന്നു. സർക്കാർ അംഗീകൃത എൻ എസ് ക്യു എഫ് (NSQF ) ലെവൽ നാല് സർട്ടിഫിക്കറ്റോടെ നടത്തുന്ന കോഴ്സിന് 450 മണിക്കൂർ ദൈർഘ്യമുണ്ട്. തിയറി, പ്രാക്ടിക്കൽ, ഓൺ-ദ-ജോബ് പരിശീലനവും ലഭിക്കും. പത്താം ക്ലാസ് പാസായവർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയത്തോടെയോ, പന്ത്രണ്ടാം ക്ലാസ് പാസായവർക്കോ അപേക്ഷിക്കാം. 18 വയസ്സാണ് കുറഞ്ഞ പ്രായപരിധി.
ഫോൺ: 9495 999 729
പുന: ക്വട്ടേഷൻ ക്ഷണിച്ചു
ഡോ. സലിം അലി റോഡിലുള്ള
മത്സ്യഫെഡിൻ്റെ നെറ്റ് ഫാക്ടറിയിലേക്ക് നെറ്റ് നിർമിക്കുന്നതിന് ആവശ്യമായ അനുബന്ധ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് പുന:ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25 വൈകിട്ട് മൂന്ന് വരെ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് ലഭിക്കും.
പി എസ് സി റാങ്ക് പട്ടിക അവസാനിച്ചു
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം - എൻ സി എ - ഈഴവ/ തിയ്യ/ബില്ലവ- കാറ്റഗറി നം.498/2024) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക അവസാനിച്ചതായി കെ പി എസ് സി കൊല്ലം ജില്ലാ ഓഫീസർ അറിയിച്ചു.
- Log in to post comments