Skip to main content

കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം

 

കാർഷിക യന്ത്രങ്ങൾ 50 ശതമാനം വരെ  സബ്‌സിഡിയിൽ ലഭിക്കുന്ന സ്മാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഒക്ടോബർ 15 വരെ അപേക്ഷ സ്വീകരിക്കും.

പദ്ധതിയിലൂടെ കാർഷികയന്ത്രങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണ ഉപകരണങ്ങൾ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭിക്കും. വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെയാണ് സബ്സിഡി അനുവദിക്കുന്നത്. അനുവദിച്ച യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ യോഗ്യരായ എല്ലാ അപേക്ഷകരെയും ഉൾപ്പെടുത്തി ഓൺലൈൻ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഒക്ടോബർ 16 ന് നറുക്കെടുപ്പ് നടത്തും.

കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് ഈച്ചമുക്കിലുള്ള കൃഷി അസിസ്റ്റൻ്റ്  എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും തൊട്ടടുത്തുള്ള കൃഷിഭവനിലും ലഭിക്കും. ഫോൺ : 62 389 64316,http://agrimachinery.nic.in/index
 

date