Skip to main content

നൈപുണ്യ പരിശീലനം  

 

ജില്ലാ സൈനികക്ഷേമ ഓഫീസ് വിമുക്ത ഭടന്മാർക്കും, വിധവകൾക്കും, ആശ്രിതർക്കുമായി  പുനരധിവാസ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ മുതൽ 2027 ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ  എൽ.ബി.എസ് കേന്ദ്രം ആലപ്പുഴ, കെൽട്രോൺ ട്രെയിനിങ് സെൻ്റർ ചെങ്ങന്നൂർ എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം. ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, മലയാളം/ഇംഗ്ലീഷ് ടൈപ്പിങ്, ഫയർ സേഫ്റ്റി ആൻഡ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്‌മെന്റ് തുടങ്ങിയവയിലാണ് പരിശീലനം. താല്പര്യമുള്ളവർ ഓഫീസുമായി ഒക്ടോബർ ആറിന് മുൻപായി  ബന്ധപ്പെടണം. ഫോൺ: 0477 2245673. ഇമെയിൽ: zswoalp@gmail.com.

date