Skip to main content

അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കണം: തദ്ദേശ സ്വയംഭരണ വകുപ്പ്

ജില്ലയിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടി, തോരണം, ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിങ്ങുകള്‍, ഇന്‍സ്റ്റലേഷന്‍ എന്നിവ ഉടന്‍ നീക്കം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കാത്തവ തദ്ദേശ വകുപ്പ് സ്‌ക്വാഡുകള്‍ നീക്കം ചെയ്യുകയും ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. അനധികൃത പരസ്യബോര്‍ഡുകള്‍ കാഴ്ചമറച്ച് അപകടങ്ങള്‍ക്കിടയാക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള 100% കോട്ടണ്‍, പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളിഎത്തലീന്‍ എന്നിവയില്‍ മാത്രമായിരിക്കണം പ്രിന്റിങ്. 'പി.വി.സി ഫ്രീ റീസൈക്ലബിള്‍' ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ വിവരങ്ങള്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂ.ആര്‍ കോഡ് എന്നിവ നിര്‍ബന്ധമായും പതിച്ചിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
 

date