Skip to main content

ഉപതെരഞ്ഞെടുപ്പ്;  ഡ്രൈ ഡേ നിലവിൽ വന്നു

 

സപ്തംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് നിയോജകമണ്ഡലങ്ങളില്‍ 26 വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ തിങ്കളാഴ്ച വൈകുന്നേരം ആറ് മണി വരെയും വോട്ടെണ്ണല്‍ ദിനമായ സപ്തംബര്‍ 29 നും ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഈ കാലയളവിൽ ബന്ധപ്പെട്ട പ്രദേശങ്ങളിലെ എല്ലാ മദ്യവില്‍പ്പനശാലകളും അടച്ചിടണം. അനധിക്യത മദ്യവില്‍പ്പനയും സംഭരണവും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിനമായ സപ്തംബര്‍ 28 ന്  അവധി ആയിരിക്കും.

date