ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ അംശാദായ കുടിശ്ശിക വന്ന് അംഗത്വം റദ്ദായ ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് അവസരം. ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെയുള്ള ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അംഗങ്ങൾക്ക് അംഗത്വം പുതുക്കാം.
അംഗത്വ പാസ്ബുക്ക്, ഒരു മാസം കുറഞ്ഞത് 25,000 രൂപയുടെയോ അല്ലെങ്കിൽ ത്രൈമാസത്തിൽ 75,000 രൂപയുടെയോ ടിക്കറ്റ് വിൽപ്പന വിവരങ്ങൾ രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം ആലപ്പുഴ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ മുമ്പാകെ നേരിട്ട് എത്തണം.
കുടിശിക നിവാരണം നടത്താനെത്തുന്നവർ ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്നുള്ള സാക്ഷ്യപത്രം സമർപ്പിക്കണം. മുൻ വർഷങ്ങളിൽ കുടിശിക നിവാരണം നടത്തുകയും നിലവിൽ സജീവ അംഗങ്ങൾ അല്ലാത്തവരുമായ ആളുകൾക്കും കുടിശിക നിവാരണം നടത്താൻ അവസരമുണ്ട്. ഭാഗ്യക്കുറി വിൽപ്പന ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി അംഗത്വം റദ്ദ് ചെയ്യപ്പെട്ടവർക്ക് അംഗത്വം പുതുക്കി നൽകുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0477-2252291.
- Log in to post comments