Skip to main content

ബി ആർ സി ട്രെയിനർ ഡെപ്യൂട്ടേഷൻ നിയമനം 

 

എസ് എസ് കെ ജില്ലാ ഓഫീസിന് കീഴിലെ ബി ആർ സികളിൽ ബി ആർ സി ട്രെയിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ അപേക്ഷിച്ച അധ്യാപകർക്കുള്ള അഭിമുഖം സെപ്റ്റംബർ 14 ന്. രാവിലെ 10 മുതൽ ആലപ്പുഴ എസ് എസ് കെ ജില്ലാ ഓഫീസിൽ വെച്ചാണ് അഭിമുഖം. 
രജിസ്ട്രേഷൻ ഒൻപത് മണിക്ക് തുടങ്ങും. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഒരു സെറ്റ് പകർപ്പും അപേക്ഷയോടൊപ്പം നിരാക്ഷേപ പത്രം ഹാജരാക്കിയിട്ടില്ലെങ്കിൽ അതും സഹിതം എത്തണം. ഫോൺ: 0477 2239655.

date