സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ–2027: അഭിമുഖം ഒക്ടോബർ 8, 9 തീയതികളിൽ
ഹജ്ജ്–2027 സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) തിരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) വിജയിച്ചവർക്കുള്ള അഭിമുഖം ഒക്ടോബർ 8, 9 തീയതികളിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ നടക്കും. ഓരോ അപേക്ഷകനും അഭിമുഖത്തിന് ഹാജരാകേണ്ട തീയതിയും സമയവും സീരിയൽ നമ്പർ അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബർ 8ന് രാവിലെ 9.30ന് സീരിയൽ നമ്പർ 1 മുതൽ 120 വരെയുള്ളവർക്കും ഉച്ചയ്ക്ക് 1.30ന് 121 മുതൽ 240 വരെയുള്ളവർക്കുമാണ് അഭിമുഖം. ഒക്ടോബർ 9ന് രാവിലെ 9.30ന് 241 മുതൽ 360 വരെയുള്ളവർക്കും ഉച്ചയ്ക്ക് 1.30ന് 361 മുതൽ 483 വരെയുള്ളവർക്കുമാണ് അഭിമുഖം.
ഇന്റർവ്യൂ സമയത്ത് തങ്ങളുടെ റോളുമായി ബന്ധപ്പെട്ട സമയക്രമം കൃത്യമായി പാലിച്ച് ഹാജരാകണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇന്റർവ്യൂ സമയത്ത് തങ്ങളുടെ റോളും മറ്റ് ആവശ്യമായ രേഖകളും കൈവശം കരുതണം. സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) അപേക്ഷാ ഫോം, കാലാവധിയുള്ള ഒറിജിനൽ ഇന്റർനാഷണൽ പാസ്പോർട്ട്, കാലാവധിയുള്ള ഒറിജിനൽ തിരിച്ചറിയൽ കാർഡ്, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ്, ഹജ്ജ്/വെൽഫെയർ ഇൻസ്പെക്ടർ/SHI/KUH തസ്തികയിൽ ജോലി ചെയ്തിട്ടുള്ള രേഖകൾ, അവസാന മാസത്തെ സാലറി സ്ലിപ്പ്, ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള നിരാക്ഷേപ പത്രം (NOC), നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലെ 0483-2710717, 0483-2717572 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
- Log in to post comments