Skip to main content
..

എ ഐ കാലത്തിനൊത്ത് കുട്ടികളെ പ്രാപ്തരാക്കണം: മന്ത്രി ഷിബു ബേബി ജോൺ

 

ശാസ്ത്ര പുരോഗതി അതിവേഗം സംഭവിക്കുന്ന നിർമിത ബുദ്ധിയുടെ ഈ കാലത്ത് നമ്മുടെ കുട്ടികളെ മാറ്റത്തെ ഉൾക്കൊള്ളാനും ഒപ്പമെത്താനും പ്രാപ്തരാക്കിയേ മതിയാകൂ എന്ന് വനം- വന്യജീവി, നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോൺ. എ ഐ കാലത്ത് പല തൊഴിലുകളും ഇല്ലാതാവുകയും തൊഴിലുകളുടെ സ്വഭാവത്തിൽ മാറ്റം വരുകയും ചെയ്യുന്നത് ജാഗ്രതയോടെ കാണണം.  ശാസ്ത്രപുരോഗതിയോടൊപ്പം പ്രകൃതി സംരക്ഷണവും നമ്മുടെ ഉത്തരവാദിത്തം ആണെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചവറ ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളനം തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രോത്സവത്തിൽ
ഓവറോൾ ചാമ്പ്യന്മാരായ
ഗവ. വി എച്ച് എസ് എസ് കൊറ്റൻകുളങ്ങരയിലെ വിദ്യാർഥികൾക്ക് മന്ത്രി ട്രോഫി കൈമാറി. ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അനിൽ, ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക എസ് രാജലക്ഷ്മി,ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ അഹമ്മദ് നിസാറുദ്ദീൻ,  ഗവൺമെന്റ് എൽ പി എസ് കോവൂർ പ്രധാനാധ്യാപകൻ കെ സതീഷ് കുമാർ, കോവൂർ യുപിഎസ് പ്രധാനാധ്യാപിക സേതുലക്ഷ്മി
തുടങ്ങിയവർ പങ്കെടുത്തു. ശാസ്ത്രോത്സവത്തിലെ മറ്റ് വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.
ശാസ്താംകോട്ട കെ എസ് എം ഡി ബി
കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി ഉണ്ണികൃഷ്ണൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ,  കോവൂർ ജി എൽ പി എസ്, കോവൂർ യു പി എസ് എന്നിവിടങ്ങളിലായാണ് ശാസ്ത്രമേള നടന്നത്.

date