Skip to main content

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

 ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജില്‍ 2025-2026 അധ്യയന വര്‍ഷം നിലവില്‍ ഉള്ള ഫിസിക്‌സ്, അസിസ്റ്റന്റ് പ്രൊഫസ്സറുടെ  ഒഴിവുകളിലേക്ക്  ദിവസ വേതന അടിസ്ഥാനത്തില്‍ യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യത ഉള്ള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നടത്തും. മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന്് കോളജ് ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 04862233250, ഇമെയില്‍: www.gecidukki.ac.in
 

date