Skip to main content

ദേശീയ രക്തദാനദിനാചരണം ജി സുധാകരൻ എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു

 

ആലപ്പുഴ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ദേശീയ രക്തദാനദിനാചരണം അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ  ഉദ്‌ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യത്തെപറ്റി പൊതുജനങ്ങളിൽ അവബോധം വളർത്താൻ ബോധവത്കരണം വിപുലീകരിക്കണമെന്നും   പുതുതലമുറയെ രക്തദാനപ്രവർത്തങ്ങളിൽ കൂടുതൽ സജീവമാക്കണമെന്നും എം എൽ എ അറിയിച്ചു.  നഗരസഭാ  ചെയർപേഴ്സൺ മോളി ജേക്കബ് ചടങ്ങിൽ അധ്യക്ഷയായി.   നഗരസഭ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ  രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം നൗഫൽ രക്തദാന ദിന സന്ദേശം നൽകി. വാർഡ് കൗൺസിലർ എ എസ് കവിത രക്തദാന ദിന പ്രതിജ്ഞ ചൊല്ലി. തുടർന്ന് എൻസിസി 11 കെ ബറ്റാലിയൻ ആലപ്പുഴയുടെയും, ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിന്റെയും നേതൃത്വത്തിൽ രക്തദാനവും നടന്നു. ജില്ലാ ടിബി  ഓഫീസർ ഡോ വിൻസി മുഖ്യപ്രഭാഷണം നടത്തി. രക്തദാതാക്കളെയും, സംഘടനകളെയും ചടങ്ങിൽ ആദരിച്ചു

date