അറിയിപ്പുകൾ
ക്വട്ടേഷനുകൾ ക്ഷണിച്ചു
പളളുരുത്തി ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള കുമ്പളം പഞ്ചായത്തിലെ അങ്കണവാടികളിൽ ആഴ്ചയിൽ 3 ദിവസം പാൽ വിതരണം ചെയ്യുന്നതിന് ജി എസ് റ്റി രജിസ്ട്രേഷനുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 16 ന് വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും . ഫോൺ: 9995583553
ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ സി ഡി എസ് കൊച്ചി അർബൻ മൂന്ന് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു.ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 ന് ഉച്ചക്ക് 12 മണി വരെ.
ഫോൺ: 0484-2706695, 9188959725.
ടെൻഡർ ക്ഷണിച്ചു
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2026-27 സാമ്പത്തിക വർഷത്തിൽ ടാക്സി പെർമിറ്റുള്ള എ.സി. കാർ ലഭ്യമാക്കുന്നതിന് വാഹ ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
പ്രതിമാസം പരമാവധി 40,000 രൂപ നിരക്കിൽ 1500 കി.മീ. വരെ ഓടിക്കുന്നതിനാണ് ടെൻഡർ അപേക്ഷിക്കേണ്ടത്. വാഹനത്തിന് 12 വർഷത്തിലധികം പഴക്കം ഉണ്ടാകരുത്. പൂരിപ്പിച്ച ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19 ന്
വൈകുന്നേരം 3 മണി വരെ.
താത്കാലിക നിയമനം
എറണാകുളം പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി. ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 'വി.എച്ച്.എസ്.സി. ഇൻ ഇ.സി.ജി. ആന്റ് ഓഡിയോമെട്രിക് ടെക്നോളജി' അല്ലെങ്കിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്/കാർഡിയോവാസ്കുലാർ/കാർഡിയാക് ലാബ് സാങ്കേതിക വിഷയങ്ങളിലെ ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 16-ന് മുൻപായി അപേക്ഷകൾ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ നേരിട്ടോ തപാലിലോ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484-2487259
സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്
എറണാകുളം പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുണ്ടായിരിക്കണം. വിമുക്തഭടന്മാർക്കും തദ്ദേശീയരായവർക്കും മുൻഗണന . അപേക്ഷകരുടെ പ്രായപരിധി 55 വയസ്സിന് താഴെയായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഒക്ടോബർ 19-ന് മുൻപായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484-2487259
തൊഴിൽ മേള
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 4 ഉദ്യോഗദാതാക്കൾ പങ്കെടുക്കുന്ന മേളയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
താല്പര്യമുള്ളവർ ബയോഡാറ്റയുടെ 3 കോപ്പികൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിലെ അഞ്ചാം നിലയിലുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് തുക അടച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2422452, 9446926836, 8848536856, 9446930341 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments