അറിയിപ്പുകൾ
അനസ്തേഷ്യ ഡോക്ടർമാരുടെ പാനലിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ അനസ്തേഷ്യ പാനലിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 13 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2386000.
ടെൻഡർ ക്ഷണിച്ചു
കൊച്ചി അർബൻ ഒന്ന് ഐ.സി.ഡി.എസ്സ്. പ്രോജക്ട് ഓഫീസിന് കീഴിലെ 136 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രി-സ്കൂൾ കിറ്റുകൾ വിതരണം ചെയ്യാൻ താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻസർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2227284.
ഡ്രൈവർ നിയമനം : അഭിമുഖം 24 ന്
കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പ്രൈമറി പാലിയേറ്റീവ് പരിചരണത്തിനായി വാഹനം ഓടിക്കാൻ ഡ്രൈവറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കൂടാതെ ഹെവി ഗുഡ്സ്,ഹെവി പാസഞ്ചർ എന്നിവ ഓടിക്കുന്നതിനുള്ള എൻഡോഴ്സ്മെന്റും ഡ്രൈവിംഗ് ബാഡ്ജും,കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 24 ന് രാവിലെ 11 ന് കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകുക.
ഫോൺ :0484 2240472.
പ്രോജക്ട് എൻജിനീയർ നിയമനം: അഭിമുഖം നടത്തും
വി എഫ് പി സി കെയിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനീയർ നിയമനത്തിനായി അഭിമുഖം നടത്തും.സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമാണ് യോഗ്യത.സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റാങ്കിൽ സേവനമനുഷ്ഠിച്ച് അടുത്തിടെ വിരമിച്ചവർക്കും,സിവിൽ ജോലികളുടെ മേൽനോട്ടത്തിൽ മികച്ച പരിചയസമ്പത്തുള്ളവർക്കും മുൻഗണന.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സമീപകാലത്തെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 14 ന് രാവിലെ 9.30 മുതൽ 12.30 വരെ കാക്കനാട്,വി എഫ് പി സി കെ ആസ്ഥാനത്ത് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2881333.
താത്കാലിക നിയമനം
ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (പ്രിന്റിംഗ് ) തസ്തികയിലുള്ള താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയം,
പ്രിന്റിംഗ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ പത്താം ക്ലാസ് വിജയം,
മെഷീൻ വർക്ക് (ലോവർ) വിഭാഗത്തിൽ കെജിടിഇ അല്ലെങ്കിൽ എംജിടിഇ അല്ലെങ്കിൽ വി എച്ച് എസ് ഇ പ്രിന്റിംഗ് ടെക്നോളജി, അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ മെഷീൻ വർക്കിൽ എൻസിവിടി സർട്ടിഫിക്കറ്റ് കൂടാതെ പ്രശസ്തമായ ഒരു പ്രിന്റിംഗ് സ്ഥാപനത്തിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 25ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 മുതൽ 48 വരെ. സ്ത്രീകളെ ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04842422458.
- Log in to post comments