Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായുള്ള 2025-26 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ റെഗുലര്‍ പി ജി, ത്രിവത്സര ഡിപ്ലോമ കോഴ്‌സുകള്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷ ഫോം തിരുവല്ല കറ്റോട് ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍: 0469 2603074.

date