Skip to main content

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി    ഇ-ഹെല്‍ത്ത്  താത്ക്കാലിക തടസ്സത്തിന് സാധ്യത

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (ഏങഇഒ) നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സ്വിച്ച് കോണ്‍ഫിഗറേഷന്‍ ജോലികള്‍ നടത്തുന്നതിനുമുള്ള നടപടികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ ചില വിഭാഗങ്ങളില്‍ ഇ-ഹെല്‍ത്ത് സേവനങ്ങള്‍ക്ക് ഇടയ്ക്കിടെ നെറ്റ്വര്‍ക്ക് തടസ്സങ്ങളോ താത്ക്കാലികമായി സേവനങ്ങള്‍ മുടങ്ങുന്ന സാഹചര്യമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനായി സാങ്കേതിക വിഭാഗം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഈ കാലയളവില്‍ രോഗികളും പൊതുജനങ്ങളും ആശുപത്രി ജീവനക്കാരുമായി സഹകരിക്കണമെന്നും ഇ-ഹെല്‍ത്ത് സേവനങ്ങളിലെ താത്ക്കാലിക തടസ്സം മൂലമുണ്ടാകുന്ന അസൗകര്യങ്ങള്‍ ക്ഷമയോടെ നേരിടണമെന്നും അധികൃതര്‍ അറിയിച്ചു.
 
 

date