സംസ്ഥാന കായികമേള: സ്വര്‍ണക്കപ്പ് യാത്രയ്ക്ക് വാടാനാംകുറിശ്ശിയിലും കൊപ്പത്തും സ്വീകരണം
സംസ്ഥാന കായികമേളയ്ക്കുള്ള സ്വര്‍ണക്കപ്പ് യാത്രയുടെ ജില്ലാതല സ്വീകരണം വാടാനാംകുറിശ്ശി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നല്‍കി.
സ്വീകരണയോഗം പി മമ്മിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ സലീന ബീവി അധ്യക്ഷയായി. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വിജയന്‍, വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം ബേബി ബാബു, ക്യൂ ഐ സി ഡി ഡി ശിവദാസന്‍, ഡയറ്റ് പ്രിസിപ്പല്‍ ശശിധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന, പ്രധാനാധ്യാപിക ഗീത, പിടിഎ പ്രസിഡന്റ് റഫീഖ്, എസ്.എം.സി ചെയര്‍മാന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് സ്വര്‍ണക്കപ്പ് യാത്രക്ക് കൊപ്പം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വരവേല്‍പ്പ് നല്‍കി. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി വത്സല അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി രാമദാസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം ഇസ്മയില്‍ വിളയൂര്‍, തദ്ദേശ ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രധാനാധ്യാപിക മിനി, പ്രിന്‍സിപ്പല്‍ ഷാജി, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് വച്ചാണ് സംസ്ഥാന കായികമേള നടക്കുന്നത്. 10 വേദികളിലായാണ് മത്സരങ്ങള്‍. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെ എന്‍ഐടി ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അത്‌ലറ്റിക്‌സില്‍ 2800 കായികതാരങ്ങള്‍ മത്സരിക്കും. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ 2000 ത്തോളം കായിക താരങ്ങളാണ് മത്സരിക്കുക. ടീം മാനേജര്‍മാര്‍, കായിക താരങ്ങള്‍, ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 15000 ത്തോളം പേര്‍ കായികമേളയുടെ ഭാഗമാകും.
- Log in to post comments