Skip to main content

വിദ്യാരംഗം കലാസാഹിത്യവേദി: പേരാമ്പ്ര ഉപജില്ലാ ‘സർഗോത്സവം’ ശില്പശാല സംഘടിപ്പിച്ചു

 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ഉപജില്ലാ ‘സർഗോത്സവം’ ശില്പശാല സംഘടിപ്പിച്ചു. വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശില്പശാലയിൽ പേരാമ്പ്ര ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.

ശില്പശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ആര്യ ഗോപി നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യൂസഫ് നടുവണ്ണൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം വി.ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. സുജാത അധ്യക്ഷയായി.

നാടക ശില്പശാല, കഥാരചന, അഭിനയ കളരി, ചിത്രരചന തുടങ്ങിയ വിവിധ ഇനങ്ങളിലായാണ് സർഗോത്സവം സംഘടിപ്പിച്ചത്. പങ്കെടുത്ത കുട്ടികളിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 28 പേരെ ജില്ലാതല ശില്പശാലയിലേക്ക് തെരഞ്ഞെടുത്തു.

പി.എം. ശ്രീജിത്ത്, ജി.കെ. അനീഷ്, ജിതേഷ് കോട്ടൂർ, ശാന്തിനി വി., റീന കെ. എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഡോ. എ. സുരേഷ്, എം.കെ. യൂസഫ്, എം.കെ. ചന്ദ്രൻ, സത്യൻ മുദ്ര,മജീഷ് കാരയാട്, സിഗ്നി ദേവരാജ്, ഉസ്മാൻ ഹാറൂൺ, മധുമോഹൻ കടത്തനാട്, രാജൻ നരയംകുളം, കെ. ഹബീബ എന്നിവർ ക്ലാസുകൾ നയിച്ചു.

ഉദ്ഘാടന ചടങ്ങിൽ വിദ്യാരംഗം ഉപജില്ലാ കോർഡിനേറ്റർ വി.എം. അഷറഫ്, സ്കൂൾ മാനേജർ വി.പി. ഗോവിന്ദൻകുട്ടി മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി തൃഗുണൻ മാസ്റ്റർ, ബാലുശ്ശേരി ബി.പി.സി. ശർമിള ടീച്ചർ, എച്ച്.എം.ഫോറം കൺവീനർ പി. രാമചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് സി.കെ. പ്രദീപൻ, വിദ്യാരംഗം ജില്ലാ പ്രതിനിധി ബി.ബി.ബിനീഷ്, സ്കൂൾ പാർലമെന്റ് ചെയർമാൻ അസ്‌ലം ബഷീർ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ, വിദ്യാരംഗം അസിസ്റ്റന്റ് കോർഡിനേറ്റർമാരായ പി.എം. ശ്രീജിത്ത്, രന്യ മനിൽ, സ്കൂൾ കോർഡിനേറ്റർ സുധാമണി ടീച്ചർ, കോട്ടൂർ പഞ്ചായത്ത് കോർഡിനേറ്റർ ജിതേഷ് പുലരി, ഹെഡ്മിസ്ട്രസ് ടി. ബീന തുടങ്ങിയവർ പങ്കെടുത്തു.

വാകയാട് എച്ച്.എസ്.എസ്സിലെ എൻ.സി.സി. കേഡറ്റുകൾ'ഓപ്പറേഷൻ തൂഫാൻ' എന്ന വിഷയത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

സമാപന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തച്ചയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിറ ഷമീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സജില രജീഷ്, വാർഡ് മെമ്പർ ശശി ശബാന, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, ജനറൽ കൺവീനർ ഡോ. ആബിദ പുതുശ്ശേരി, മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ സി.കൃഷ്ണദാസ്, മദർ പി.ടി.എ. ചെയർപേഴ്സൺ കെ.കെ. ഷംന, സ്റ്റാഫ് സെക്രട്ടറി ഇ.കെ. ബ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.

date