Skip to main content

ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് നവംബര്‍ അഞ്ചിന്

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാങ്കേഴ്‌സ് മീറ്റ് നവംബര്‍ അഞ്ചിന്
രാവിലെ 9.30 മുതല്‍ ചെറുതോണി പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കും. റോയ് കെ. പൗലോസ്  എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ ആധ്യക്ഷ്യം വഹിക്കും.
വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികള്‍,ബാങ്ക് വായ്പ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കേഴ്‌സ് മീറ്റ് നടത്തുന്നത്. ബാങ്ക് വായ്പ, വിവിധ സബ്‌സിഡികള്‍ മുതലായവ ആവശ്യമുള്ള സംരംഭകര്‍ക്ക് മീറ്റില്‍ അപേക്ഷിക്കുന്നതിന് സൗകര്യം ഉണ്ട്. കൂടാതെ ഉദ്യം രജിസ്ട്രേഷന്‍, കെ സ്വിഫ്റ്റ് എന്നിവ എടുക്കുന്നതിനും അവസരമുണ്ട്. ജില്ലയിലെ പ്രധാന ബാങ്കുകളായ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, കേരള ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04862-235207,235410.
 

date