പട്ടികജാതി വികസന വകുപ്പിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ പരിശീലനം: അപേക്ഷകൾ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിൻ്റെ 'ട്രേസ്' (TRACE) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്, എം.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
21 മുതൽ 35 വയസ്സ് വരെ പ്രായമുള്ള, യോഗ്യതാ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കാണ് അവസരം. പരമാവധി രണ്ടു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 18,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വൈകിട്ട് അഞ്ച് വരെയാണ്. തെരഞ്ഞെടുപ്പ് ജില്ലാതല അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണ്.
ഫോൺ: 0487 2360381.
- Log in to post comments