Skip to main content

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

 

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നു. സെക്യൂരിറ്റി സേവനം ഉറപ്പാക്കുന്നതിനായി രാവിലെയും രാത്രിയും ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കും. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. താൽപര്യമുള്ളവർ അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും സഹിതം നവംബർ 9 ന് രാവിലെ 10 ന് മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2261840. 

date