Skip to main content

കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നവംബർ ഒന്നിന്

*ആഘോഷ ചടങ്ങ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്‌ ഉദ്ഘാടനം നിർവഹിക്കും

കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടി നവംബർ ഒന്നിന് സംഘടിപ്പിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷത വഹിക്കും.

കേന്ദ്ര നിയമ-നീതി വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കടനാരയണ ഭട്ടി, കേരള അക്കൗണ്ട് ജനറൽ കെ ജാജു ബാബു, അഡീഷണൽ സോളിസിറ്റർ ജനറൽ ഫോർ ഇന്ത്യ (ഹൈക്കോടതി ) പി ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഹൈക്കോടതി അങ്കണത്തിൽ രാവിലെ 11 മണി മുതലാണ് ആഘോഷ ചടങ്ങുകൾ നടക്കുക.

date