പാപ്പിനിശ്ശേരി കേരളോത്സവത്തിന് തുടക്കമായി
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. അത്ലറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം വി.വി. പവിത്രൻ നിർവഹിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ അധ്യക്ഷനായി.
നവംബർ ഒന്ന് മുതൽ 15 വരെ വിവിധ വേദികളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. അത്ലറ്റിക് മത്സരങ്ങളിൽ 94 പോയിന്റ് നേടി ഡി.ബി.ഡി മാങ്കടവ് ഓവറോൾ ചാമ്പ്യന്മാരായി. ചലഞ്ചേഴ്സ് ഇല്ലപ്പുറം രണ്ടാം സ്ഥാനവും യുവതരംഗ് പഴഞ്ചിറ മൂന്നാം സ്ഥാനവും നേടി.
നവംബർ എട്ടിന് കലാ, ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. നവംബർ മൂന്നിന് നരയങ്കുളം ബഡ്സ് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും അരങ്ങേറും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. ചന്ദ്രമതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാലചന്ദ്രൻ, സി.എച്ച്. അബ്ദുൽസലാം, എ.വി. സത്യൻ, യു. ഷണ്മുഖൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. ബാലകൃഷ്ണൻ, പി.വി. അജിത, പി.കെ. ശശിധരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി. ശ്രീജയ, പഞ്ചായത്ത് ലൈബ്രേറിയൻ രഘുനാഥ്, സംഘാടകസമിതി ഭാരവാഹികളായ എ. സുനിൽകുമാർ, സരിത്, വാർഡ് അംഗങ്ങൾ, രമേശൻ അരയാലാ, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ, വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരായ സഫ്വാൻ ഷാൻ, അനുപമ തുടങ്ങിയവർ സംസാരിച്ചു.
ആശാ വർക്കർമാരും ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളും പരിപാടിക്ക് നേതൃത്വം നൽകി.
- Log in to post comments