Skip to main content

ഡിജിറ്റലായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: മൊബൈല്‍ ആപ്പ്

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന് സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇടയില്‍ വന്‍ സ്വീകാര്യത. ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെതന്നെ സ്മാര്‍ട്ട്ഫോണ്‍ വഴി വേഗത്തിലും സുരക്ഷിതമായും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  

 

തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും ഒരേപോലെ അംശാദായം അടയ്ക്കാനും, യു.പി.ഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പ്രതിമാസ അംശാദായം സുരക്ഷിതമായി ഓണ്‍ലൈനായി അടയ്ക്കാനുമുള്ള സൗകര്യം ഈ ആപ്പിലുണ്ട്. പണമടച്ചയുടന്‍ തന്നെ പേയ്‌മെന്റ് രസീതുകള്‍ ഫോണില്‍ ലഭ്യമാക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. കൂടാതെ, മുന്‍പ് അടച്ച അംശാദായ വിവരങ്ങളും നാളിതുവരെയുള്ള ഇടപാടുകളുടെ കൃത്യമായ രേഖകളും ആപ്പിലൂടെ പരിശോധിക്കാം.

മൊബൈല്‍ ആപ്പിനോടൊപ്പം ബോര്‍ഡിന്റെ പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടലും (kmtwwfb.kerala.gov.in) ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 'KMTWWFB' എന്ന് തിരഞ്ഞോ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ തൊഴിലാളികളും തൊഴിലുടമകളും ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

date