പ്രമേഹബാധിതർക്ക് സൗജന്യ പരിശോധന 14 ന്
ആലപ്പുഴ: ലോക പ്രമേഹ ദിനമായ നവംബർ 14 ന് നാഷണൽ ഹെൽത്ത് മിഷൻ,ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് ആലപ്പി നേതൃത്വത്തിൽ പ്രമേഹ രോഗികൾക്കായി സൗജന്യ ഡയബറ്റിക്ക് റെറ്റിനോപതി , പാദ പരിശോധ, തൈറോയിഡ് , എച്ച് ബിഎ വൺസി പരിശോധനകൾ നടത്തും. സൗത്ത് പോലീസ് സ്റ്റേഷന് പടിഞ്ഞാറു റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ 14 ന് രാവിലെ 9.30 ന് പ്രമേഹ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം. പി. നിർവ്വഹിക്കും , തുടർന്ന് വിദഗ്ദ്ധരായ ഡോക്ടറന്മാർ പങ്കെടുക്കുന്ന ആരോഗ്യ ശില്പശാല സംഘടിപ്പിക്കും. എൻ. എച്ച് എം. ജില്ലാ പ്രോഗ്രാം മാനേജർ എസ്. ലൈജു പ്രമേഹ ദിന സന്ദേശം നൽകും . മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൾ ഡോ ബി പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 889 10 10 637 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് കോ-ഓർഡിനേറ്റർ ഡോ: എസ്.രൂപേഷ് അറിയിച്ചു.
- Log in to post comments