Post Category
എഡ്യൂക്കേറ്റർ നിയമനം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം
കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് & ഗേൾസ് എന്നിവിടങ്ങളിൽ എഡ്യൂക്കേറ്റർ തസ്തികയിൽ ഒഴിവുകളുണ്ട്. ബി.എഡോ മൂന്നുവർഷത്തെ അധ്യാപന പ്രവൃത്തിപരിചയമോ ഉള്ള 18നും 45നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി ഇളവ് ലഭിക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 13ന് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2370179
date
- Log in to post comments