Post Category
അപേക്ഷ ക്ഷണിച്ചു
2026-27 സാമ്പത്തിക വർഷത്തിൽ സാഫ് മുഖേന നടപ്പാക്കുന്ന ഹയർ ഇൻവെസ്റ്റ്മെന്റ് പദ്ധതിയിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് മുതൽ അഞ്ച് വരെ കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് സംരംഭത്തിന്റെ ആവശ്യകത പരിഗണിച്ച് പരമാവധി രണ്ടുലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. അപേക്ഷകൾ എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, സാഫിൻ്റെ വെബ്സൈറ്റ്, എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.അപേക്ഷകൾ നവംബർ 15ന് വൈകിട്ട് അഞ്ചുവരെ അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണം.
ഫോൺ: 8129644919, 8547899529, 6235089191, 7012132836.
date
- Log in to post comments