Skip to main content
'ക്യാമ്പസ് ടു ബൂത്ത്'

'ക്യാമ്പസ് ടു ബൂത്ത്' പ്രത്യേക വോട്ടര്‍ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു

അര്‍ഹരായ മുഴുവന്‍ യുവ വോട്ടര്‍മാരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 'ക്യാമ്പസ് ടു ബൂത്ത്' പ്രത്യേക ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ എ നിസാമുദ്ദീന്‍ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനാധിപത്യ പ്രക്രിയയില്‍ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്യാമ്പസുകളില്‍ ഒരുക്കിയിട്ടുള്ള ക്യാമ്പസ് റ്റു ബൂത്ത് അവസരം പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സജീവ പങ്കാളികളാകണമെന്നും ജില്ലാ കളക്ടര്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.
മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ. റെനി പി വര്‍ഗീസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് നവാസ്, ആറന്മുള നിയോജകമണ്ഡലം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ റോസ്‌ന ഹൈദ്രോസ്, സ്വീപ് നോഡല്‍ ഓഫീസര്‍ അജിന്‍ ഐപ്പ് ജോര്‍ജ്, പി.ടി.എ. പ്രസിഡന്റ് അഡ്വ. ഹന്‍ സലാഹ് മുഹമ്മദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ ബേബി, ഇ.എല്‍.സി. കോര്‍ഡിനേറ്റര്‍മാരായ വി.ടി. മിന്റോ, സൗമ്യ ജോസ് എന്നിവര്‍ സംസാരിച്ചു.
 

date