ചവറയില്‍ നവകൗശല് കേന്ദ്രം ജനുവരിയില്‍ ആരംഭിക്കും: മന്ത്രി ഷിബു ബേബി ജോണ്‍ തേവലക്കര സര്‍ക്കാര്‍ എസ് എം വി എല്‍ പി സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിനായി ചവറയില്‍ നവകൗശല് കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. തേവലക്കര സര്‍ക്കാര്‍ എസ് എം വി എല്‍ പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ താത്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കുന്നതിലൂടെ അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നവകൗശല് കേന്ദ്രം സഹായകമാകുമെന്ന്
മന്ത്രി പറഞ്ഞു. നിര്‍മിത ബുദ്ധിയുടെ സഹായം അടക്കം ഇതിനായി പ്രയോജനപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അനില്‍ അധ്യക്ഷനായ ചടങ്ങില്‍ മുന്‍ എം എല്‍ എ സുജിത്ത് വിജയന് പിള്ള മുഖ്യാതിഥിയായി. പ്രധാനാധ്യാപകന് ടി ബിജു, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പഞ്ചായത്തംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും പൂര്വവിദ്യാര്ഥികളെ ആദരിക്കലും നടന്നു.
- Log in to post comments