Skip to main content

ക്ലൈമറ്റ് കണക്ട് ശിൽപശാലയ്ക്ക് ഇന്നു തുടക്കം; സ്പീക്കർ തിരുവഞ്ചൂർ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സമഗ്ര ശിക്ഷാ കേരളം, യുനിസെഫ്, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്ലൈമറ്റ് കണക്ട് സംസ്ഥാനതല ശിൽപശാല നവംബർ 10 മുതൽ 12 വരെ കോട്ടയം കാസ മറിയ റിട്രീറ്റ് സെന്‍ററിൽ നടക്കും. ഇന്നു (നവംബർ 10) രാവിലെ 10.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശിൽപശാല ഉദ്ഘാടനം ചെയ്യും. നാട്ടകം സുരേഷ് എംഎൽഎ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് മുഖ്യാതിഥിയാകും.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി. കെ. വൈശാഖ്, യുനിസെഫ് സ്റ്റേറ്റ് എജ്യുക്കേഷൻ കൺസൾട്ടന്‍റ് ഡോ. കെ. രാംനാഥ്, കോട്ടയം കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ  ശാസ്ത്രജ്ഞൻ ഡോ. എസ്. ആർ. സിനാൻ നിസാർ, സമഗ്ര ശിക്ഷാ കേരളം സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ, സ്‌റ്റേ് പ്രോഗ്രാം ഓഫീസർ പി.വി. രൂപേഷ്, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ  പി. പി. മുഹമ്മദ് മാഹിൻ എന്നിവർ പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനങ്ങളെയും ദുരന്തസാധ്യതകളെയും അതിജീവിക്കാൻ ശേഷിയുള്ള ആസൂത്രണം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാ പ്രശ്‌നങ്ങളെ നേരിടാൻ വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിനുള്ള സംസ്ഥാനതല പ്രവർത്തന മാർഗരേഖകൾക്ക് ശിൽപശാലയിൽ അന്തിമരൂപം നൽകും.

date